സാമൂഹ്യവിരുദ്ധര്‍ കുടിവെള്ള പദ്ധതി നശിപ്പിച്ചു
കല്ലമ്പലം: നഗരൂര്‍ പഞ്ചായത്തിലെ തണ്ണിക്കോണം നിവാസികള്‍ക്ക് ബി. സത്യന് എം.എല്‍.എയുടെ ശ്രമഫലമായി സ്ഥാപിച്ച കുടിവെള്ള പദ്ധതിക്ക് നേരെ വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സി.പി.ഐ.എം പ്രവര്‍ത്തകരുടെ നിവേദനത്തെ തുടര്‍ന്നായിരുന്നു പട്ടികജാതി കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 28 ലക്ഷം രൂപ ചെലവില്‍ തണ്ണിക്കോണത്ത് കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. എന്നാല്‍, ഇത് സ്ഥാപിച്ച് അധികം താമസിയാതെ തന്നെ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ട്. തുടര്‍ന്ന് വേനല്‍ കടുത്തതോടെ നഗരൂര്‍ പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് വീണ്ടും പദ്ധതിക്ക് പുതുജീവന്‍ നല്കി.
വിഷയം പ്രദേശത്ത് രാഷ്ട്രീയമായി സി.പി.ഐ.എമ്മിന് വലിയ ഗുണം ലഭിക്കുമെന്നതില്‍ വിറളിപൂണ്ട എതിര് ചേരിയിലെ രാഷ്ട്രീയക്കാരോ, അവര്‍ ഏര്‍പ്പെടുത്തിയ സാമൂഹ്യവിരുദ്ധരോ ആകാം നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചതെന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പറയുന്നു. പദ്ധതിയുടെ ഫുട്ട് വാല്‍വ് ആയുധം ഉപയോഗിച്ച് അടിച്ചുതകര്‍ത്ത നിലയിലാണ്. നഗരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടിവെള്ളപദ്ധതി തകര്‍ത്ത സാമൂഹ്യവിരുദ്ധ സംഘത്തെ ഉടന്‍ പിടികൂടണമെന്ന് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി എം. ഷിബു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."