HOME
DETAILS
MAL
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അവസാന ഘട്ട പര്യടനവുമായി തരൂര്‍
backup
April 19 2019 | 05:04 AM
തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ അവസാന ഘട്ട പര്യടനം തുടങ്ങി.
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് താന്‍ തിരുവനന്തപുരത്തിനുവേണ്ടി ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് തരൂര്‍ പ്രചാരണ വേദികളില്‍ പറഞ്ഞു. കാരോട് - കഴക്കൂട്ടം ബൈപാസ്സ്, വിഴിഞ്ഞം പോര്‍ട്ട് എന്നിവ അതില്‍ ചിലതാണ്. ടെക്‌നോപാര്‍ക്കിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞെന്നും, കരമന കളിയിക്കാവിള റോഡ് വികസനത്തിന് വേണ്ടി സര്‍ക്കാരുമായി ഇടപെടല്‍ നടത്തുമെന്നും ശശി തരൂര്‍ പറഞ്ഞു. കാമുകിന്‍കോട് - കൊച്ചുപള്ളി ജങ്ഷനില്‍ നിന്ന് ആരംഭിച്ച പര്യടനം വെണ്‍പകല്‍, അരങ്ങല്‍, മണലിവിള, കോടങ്ങാവിള, അരങ്ങാമുകള്‍ വഴിമുക്ക്, മൂന്നുകല്ലിമൂട് വഴി നെയ്യാറ്റിന്‍കര ഹോസ്പിറ്റല്‍ ജങ്ഷനില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."