തൊഴിലുറപ്പ് പദ്ധതിയെയും തൊഴിലാളികളെയും സംരക്ഷിക്കണം: തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ്
കല്‍പ്പറ്റ: യു.പി.എ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായി 2006 മുതല്‍ പ്രാബല്യത്തില്‍ വന്ന തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ നാള്‍ക്കുനാള്‍ ദുര്‍ബലപ്പെട്ടു വരുന്നുവെന്നും, പദ്ധതിയും തൊഴിലാളികളെയും സംരക്ഷിക്കാനുള്ള നടപടി സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) ജില്ലാകമ്മിറ്റി.
ഉെദ്യോഗസ്ഥതലത്തില്‍ കൃത്യനിര്‍വഹണത്തിലുണ്ടാകുന്ന വീഴ്ചകള്‍ കാരണം 50 ദിനങ്ങള്‍ മാത്രമായി വര്‍ഷത്തില്‍ ശരാശരി തൊഴില്‍ദിനങ്ങള്‍ മാറ്റിയിരിക്കുന്നു. പദ്ധതിയിലുള്ള കെടുകാര്യസ്ഥതയും അലംഭാവവും, ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ടവരുടെ ജീവിതസുരക്ഷാപദ്ധതിയെ തകര്‍ക്കാന്‍ കാരണമാവുകയാണ്.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കുടിശ്ശിക വിതരണം ചെയ്യാനും 100 ദിവസത്തെ തൊഴില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഐ.എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് പി.പി ആലി പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ് പി.എന്‍ ശിവന്‍ അധ്യക്ഷനായി.
ഫെഡറേഷ ന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപി പടിഞ്ഞാറത്തറ, സി ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, കെ.എം വര്‍ഗീസ്, പി.എം ജോസ്, ടി.എ റെജി, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ.കെ രാജേന്ദ്രന്‍, ഷൈനി ജോയി, ജിനി തോമസ്, ഷിജി ശ്രീനിവാസന്‍, സെലിന്‍ മാനുവല്‍, ഏലിയാമ്മ മാത്തുക്കുട്ടി, കമലാമണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."