പി.കെ ബിജു ചേലക്കരയില്‍ റോഡ് ഷോ നടത്തി
ആലത്തൂര്‍: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി പി.കെ ബിജു ചേലക്കര നിയോജകമണ്ഡലത്തില്‍ റോഡ് ഷോയും പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ പത്ത് മണിയോടെ ചെറുതുരുത്തി സെന്ററില്‍ റോഡ് ഷോക്ക് തുടക്കമിട്ടു. മേച്ചേരി ബീച്ച്, അത്തിക്കപറമ്പ്, ഇരട്ടക്കുളം കോളനി എന്നിവിടങ്ങളിലെ പൊതുസ്വീകരണത്തിനുശേഷമാണ് വള്ളത്തോള്‍ നഗറിലെ റോഡ് ഷോ നടത്തിയത്. ചെറുതുരുത്തി സ്‌കൂള്‍ പരിസരം മുതല്‍ സെന്റര്‍വരെ തുറന്ന ജീപ്പില്‍ സഞ്ചരിച്ച് വോട്ടര്‍മാരെ കണ്ടു. നെറ്റിപ്പട്ടം കെട്ടിയ ഓട്ടോറിക്ഷയും വാദ്യമേളങ്ങളും അകമ്പടിയായി.
തുടര്‍ന്ന് ചേലക്കരയിലെത്തിയ സ്ഥാനാര്‍ഥി അവിടെയും റോഡ് ഷോയില്‍ പങ്കെടുക്കും. റോഡിനിരുവശത്തും നിന്നിരുന്ന വോട്ടര്‍മാരെ പി.കെ ബിജു അഭിവാദ്യം ചെയ്തു. പതിനൊന്നുമണിയോടെ പഴയന്നൂരിലെത്തിയ പി.കെ ബിജു പുത്തിരിത്തറ ജങ്ഷന്‍ മുതല്‍ പഴയന്നൂര്‍ പഞ്ചായത്തുവരെയുള്ള റോഡ് ഷോയില്‍ പങ്കെടുത്തു. തിരുവില്വാമലയിലെ റോഡ് ഷോയും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. എസ്.എം ഓഡിറ്റോറിയം മുതല്‍ തിരുവില്വാമല ബസ് സ്റ്റാന്‍ഡ് പരിസരംവരെ റോഡ് ഷോ നീണ്ടു.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.പി രാധാകൃഷ്ണന്‍, പി.എ ബാബു, ഏരിയാ സെക്രട്ടറി കെ.കെ മുരളീധരന്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."