ഒന്നാംമൈലിന് ഉത്സവമായി സമൂഹ വിവാഹം
ഗൂഡല്ലൂര്‍: ഒന്നാംമൈലിന് ഉത്സവമായി സമൂഹ വിവാഹം. ഒന്നാംമൈല്‍ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലാണ് വിവാഹസംഗമം സംഘടിപ്പിച്ചത്. ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ അങ്കണത്തില്‍ ബാഅലവി മുസ്തഫ പൂക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സംഗമത്തിന് തുടക്കമായി. കെ.പി മുഹമ്മദ് ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, ഒ.കെ.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവര്‍ നിക്കാഹിന് നേതൃത്വം നല്‍കും. ഫരീദ് റഹ്മാനി കാളികാവ് ഉദ്‌ബോധനം നടത്തി. മഹല്ലിലെ മൂന്ന് സഹോദരിമാരാണ് സംഗമത്തില്‍ വിവാഹിതരായത്.
വധുവിന് അഞ്ച് പവന്‍ സ്വര്‍ണവും ഇരുവര്‍ക്കും വിവാഹ വസ്ത്രങ്ങളും കമ്മിറ്റിയുടെ ഭാഗമായി നല്‍കി. മഹല്ലിലെ കുടുംബങ്ങള്‍ നല്‍കിയ സംഭാവനയും ഉദാരമതികള്‍ നല്‍കിയ സംഭാവനകളും സ്വരുക്കൂട്ടിയാണ് വിവാഹസംഗമം സംഘടിപ്പിച്ചത്. വിവാഹ സംഗമം നാടിന്റെ ഉത്സവമാക്കി മാറ്റി ഒന്നാംമൈല്‍ പ്രദേശത്തുകാര്‍. തങ്ങളുടെ കുടപ്പിറപ്പുകള്‍ സാമ്പത്തിക പിന്നോക്കാവസ്ഥ കൊണ്ട് മംഗല്ല്യ സൗഭാഗ്യം നഷ്ടപ്പെട്ടവരാവരുതെന്ന ചിന്തയില്‍ നിന്നാണ് പ്രദേശത്തെ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികള്‍ വിവാഹ സംഗമമെന്ന സദുധ്യമത്തിന് കൈകോര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."