HOME
DETAILS
MAL
മൂന്ന് മരണം കൂടി: കോവിഡ് ബാധിച്ചെന്ന് സ്ഥിരീകരണം
backup
August 14 2020 | 05:08 AM
കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച രണ്ടുപേരുള്‍പ്പടെ മൂന്ന് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കല്‍ ഗോപിയാണ് (64)മരിച്ചവരിലൊരാള്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഇരട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടെന്നാണ് പറയുന്നത്. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കാസര്‍കോട് കഴിഞ്ഞ ദിവസം മരിച്ച വോര്‍ക്കാടിയിലെ അസ്മ, ബേക്കല്‍ സ്വദേശി രമേശന് എന്നിവര്‍ക്കും മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അസ്മയുടെ മരണശേഷമാണ് സ്രവം പരിശോധിച്ചത്. പരിശോധനയില്‍ കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."