അനൗണ്‍സര്‍മാര്‍ക്കും പൈലറ്റ് പ്രാസംഗികര്‍ക്കും ഇത് തിരക്കിന്റെ കാലം
ശ്രീകൃഷ്ണപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെ തിരക്ക് വര്‍ധിച്ചത് പൈലറ്റ് പ്രഭാഷകര്‍ക്കും വിളിച്ചു പറയുന്നവര്‍ക്കും. തെരെഞ്ഞെടുപ്പിനു അഞ്ചുനാള്‍ ബാക്കി നില്‍ക്കെ ഇരുവര്‍ക്കും തിരക്കോട് തിരക്കാണ്. എല്ലാ ഗ്രാമങ്ങളിലും കവലകളിലും സ്ഥാനാര്‍ഥി പര്യടനത്തിന് എത്തുന്നതിനു മുമ്പേ ജനങ്ങളോട് രാഷ്ട്രീയ വിശദീകരണം നല്‍കുന്നത് പ്രാസംഗികരാണ്. ഇങ്ങനെ എല്ലാ പാര്‍ട്ടികളിലും കൂലി പ്രാസംഗികര്‍ നിറഞ്ഞു നില്‍കുന്നു. ഇടതു പ്രഭാഷകര്‍ സംസ്ഥാന ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് അനുകൂല പ്രഭാഷകര്‍ കോണ്‍ഗ്രസ് വരേണ്ടതിന്റെ ആവശ്യകതയാണ് ഉയര്‍ത്തി കാട്ടുന്നത്. ബി.ജെ.പി അനുകൂല പ്രഭാഷകര്‍ മോഡി സ്തുതിയും ശബരിമല വിഷയവും ഉയര്‍ത്തി കാട്ടിയാണ് സംസാരിക്കുന്നത്. ഇവര്‍ക്ക് പ്രസംഗ പരിശീലനം നേരത്തെ തന്നെ വിവിധ പാര്‍ട്ടികള്‍ നല്‍കിയിരുന്നു. ഗ്രാമതലം മുതല്‍ അന്താരാഷ്ട്രതലം വരെയുള്ള കാര്യങ്ങള്‍ പ്രസംഗത്തില്‍ വിഷയീഭവിക്കുന്നുണ്ട്.
സ്ഥാനാര്‍ഥി പ്രചാരണ വാഹനം ഒരു പ്രദേശത്തു എത്തിയാല്‍ പ്രഭാഷകന്റെ പൈലറ്റ് വാഹനം അടുത്ത സ്വീകരണ കേന്ദ്രത്തില്‍ പ്രസംഗിക്കുക ആയിരിക്കും. പ്രാസഗികരുടെ പോലെ തിരക്കേറിയിരിക്കുകയാണ് അനൗന്‍സ്‌കാര്‍ക്കും. തെരഞ്ഞെടുപ്പ് അടുത്ത് എത്തിയതോടെ അനൗന്‍സ് വാഹനങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലും നഗരങ്ങളിലും ചീറി പോവുകയാണ്. കലാജാഥകളും ഇവരെ അനുഗമിക്കുന്നുണ്ട്. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."