ആന്മേരി കൊലക്കേസ്: സഹോദരന് കുറ്റം സമ്മതിച്ചു, കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിക്കും
കാസര്‍കോട്: പതിനാറുവയസുകാരിയെ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരന് ആല്ബിന് ബെന്നി കുറ്റം സമ്മതിച്ചായി അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും വെള്ളരിക്കുണ്ട് എസ് ഐ ശ്രീദാസന്‍ പറഞ്ഞു.
കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാല്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ടാണ് ആല്‍ബിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ആല്ബിന് ബെന്നിയെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വിഷം വാങ്ങിയ കടയിലും ആല്‍ബിനെ എത്തിക്കും. വീട്ടുകാരെ കൊലപ്പെടുത്താന്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി ആല്ബിന് പൊലീസിന് മൊഴി നല്കി
ഓഗസ്റ്റ് 5 നു ബുധനാഴ്ചയാണ് വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷന് പരിധിയിലെ ബളാല്‍ അരിങ്കല്ലു ഓലിക്കല്‍ ബെന്നി, ബെസി ദമ്പതികളുടെ മകള്‍ ആന്മേരി (16) മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആന്മേരി മരിച്ചതെന്നാണ് ആദ്യം വാര്‍ത്ത പരന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."