നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ പറ്റിച്ചു: ഗുലാംനബി ആസാദ്
പട്ടാമ്പി: നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ കമ്പളിപ്പിച്ചു. നടക്കാത്ത വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിച്ചു. രാജ്യം ഇതുവരെ കണ്ട ഒരു പ്രധാനമന്ത്രി ഇങ്ങനെയായിരുന്നില്ലെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ്് ഗുലാംനബി ആസാദ് പറഞ്ഞു. യു.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി ഓങ്ങല്ലൂര്‍ പാറപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കര്‍ഷകരോട് ചെയ്തത് എന്താണ്, രാജ്യം കാക്കുന്ന പട്ടാളക്കാരോടും അങ്ങനെതന്നെ. വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ ഇവരില്‍ നിന്നെല്ലാം ഓടിയൊളിക്കുന്ന പ്രധാനമന്ത്രിയെയാണ് നാം കണ്ടത്.
ചെറുപ്പക്കാര്‍ക്കായ് പത്ത് കോടി തൊഴിലവസരങ്ങള്‍ കൊണ്ട് വരുമെന്ന് പറഞ്ഞ്്് ജി.എസ്.ടി കൊണ്ട് വന്ന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് നരേന്ദ്രമോദി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സര്‍ക്കാരില്‍നിന്ന് ഒരു നേട്ടവും ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല.
വിദേശയാത്രക്കും തന്റെ പാര്‍ട്ടിക്കും വേണ്ടി പണം ചെലവഴിക്കുന്ന പ്രധാനമന്ത്രിയേയല്ല നമുക്ക് വേണ്ടത്. ഈ രാജ്യം ആര് ഭരിക്കേണ്ടതാണ് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വന്നിരിക്കുന്നതെന്നും രാഹുല്‍ഗാന്ധിയുടെ വിജയത്തിനും യു.ഡി.എഫിന്റെ വിജയത്തിനും ഒറ്റകെട്ടായി നില്‍ക്കണമെന്നും അദ്ദേഹം സംസാരത്തില്‍ കൂട്ടിചേര്‍ത്തു. യു.ഡി.എഫ് മണ്ഡലം, ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."