വെളളായണി കായലില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു
നേമം: വെളളായണി കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങി മരിച്ചു. നരുവാമൂട് കൃഷ്ണാജ്ഞലിയില്‍ സിന്ധുകുമാര്‍ - സുനിത ദമ്പതികളുടെ മകന്‍ ശരവണ്‍ (15) , നരുവാമൂട് ചെമ്മണ്ണില്‍ മേലെ വിദ്രോയില്‍ രാമചന്ദ്രന്റെയും ശ്രീലതയുടെയും മകന്‍ വിഷ്ണു (24) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.30 ന് വെളളായണി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. സമീപവാസികളും സുഹൃത്തുക്കളുമായ വിഷ്ണുവും ശരവണും ഇന്നലെ ഉച്ചയോടുകൂടി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.
നേരെ വെളളായണി കായലിലെത്തിയ ഇരുവരും കുളിക്കാന്‍ തയാറായി വെളളത്തില്‍ ഇറങ്ങവേ ശരവണ്‍ കാല്‍ വഴുതി വെളളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
ശരവണിനെ രക്ഷിക്കാനുളള ശ്രമത്തിനിടയിലാണ് വിഷ്ണു മുങ്ങിത്താണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപടകം കണ്ട് നിന്ന പരിസരവാസികള്‍ നേമം പൊലീസിലും ഫയര്‍ ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ശരവണ്‍ പത്താം ക്ലാസ് പരിക്ഷ എഴുതി ഫലം കാത്തിരിക്കവേയാണ് അത്യാഹിതം സംഭവിച്ചത്. വിഷ്ണു പഠന ശേഷം സ്വകാര്യ കമ്പനിയില്‍ ജോലി നോക്കി വരുന്നു.
ശബരി മരിച്ച ശരവണിന്റെ സഹോദരനാണ്. ദ്രേണ്‍ മരിച്ച വിഷ്ണുവിന്റെ സഹോദരനും. ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. നേമം പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."