HOME
DETAILS
MAL
കാണാതായവരെ കുറിച്ചുള്ള വിഷയം പാര്‍ലമെന്റില്‍
backup
July 19 2016 | 18:07 PM
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നു ഏതാനും പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടിസിന് അനുമതി ലഭിച്ചില്ല. ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരായ എം.ബി രാജേഷ്, പി. കരുണാകരന് എന്നിവരാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ സുമിത്രാ മഹാജന് അപേക്ഷ തള്ളുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുകയാണെന്നും സംഭവത്തിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തുപറയണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."