പള്ളിപ്രം ബാലനു നാടിന്റെ അന്ത്യാഞ്ജലി
കണ്ണൂര്‍: മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ പള്ളിപ്രം ബാലന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ശനിയാഴ്ച രാത്രി പത്തരയോടെ ജില്ലാ ആശുപത്രിയില്‍ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ വാരത്തെ വീട്ടിലെത്തിക്കുകയും തുടര്‍ന്ന് പള്ളിപ്രം അച്ചുതമേനോന്‍ സ്മാരക മന്ദിരത്തിനു മുന്‍പില്‍ പൊതുദര്‍ശനത്തിനു വെക്കുകയും ചെയ്തു. ഉച്ചക്ക് രണ്ടു മുതല്‍ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് നാലരയോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. സംസ്ഥാനസര്‍ക്കാരിനു വേണ്ടി മന്ത്രി ഇ ചന്ദ്രശേഖരന്‍ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു.
മന്ത്രിമാരായ എ.കെ ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ രാഗേഷ് എം.പി, എം.എല്‍.എമാരായ ഇ.പി ജയരാജന്‍, എ.എന്‍ ഷംസീര്‍, ഇ.കെ വിജയന്‍, കെ അജിത്, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, സി.എന്‍ ചന്ദ്രന്‍, എ പ്രദീപന്‍, സി.പി സന്തോഷ്‌കുമാര്‍, സി.പി മുരളി, അഡ്വ. പി സന്തോഷ് കുമാര്‍, എ ബാലകൃഷ്ണന്‍, എ.കെ ചന്ദ്രന്‍, പി.കെ കൃഷ്ണന്‍, അഡ്വ.പി വസന്തം, എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ഒ.കെ ജയകൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.സി അജിത്കുമാര്‍, മുന്‍മന്ത്രി കെ.പി മോഹനന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ എ.ജെ ജോസഫ്, മുന്‍മന്ത്രി കെ സുധാകരന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങി നിരവധി നേതാക്കള്‍ അന്തിമോപാചരമര്‍പ്പിക്കാനെത്തി. സംസ്‌കാരശേഷം പയ്യാമ്പലത്ത് സര്‍വകക്ഷി അനുശോചന യോഗവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."