കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ഇടതു ഫാഷിസം ഒത്താശ ചെയ്യുന്നു: ചെര്‍ക്കളം
ദുബൈ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചതു പോലെ കേരളത്തിലും മതമൈത്രി തകര്‍ത്തു കലാപങ്ങളുണ്ടാക്കി രാഷ്ട്രീയ ലാഭം സ്വപ്നം കാണുകയാണു ബി.ജെ.പിയെന്നും വര്‍ഗീയ പാര്‍ട്ടികള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്ന ഫാഷിസ്റ്റു നയമാണ് ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുന്‍ മന്ത്രിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. പൊതു പ്രവര്‍ത്തന രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ചെര്‍ക്കളം അബ്ദുല്ലക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്കിയ പ്രവാസലോകത്തിന്റെ ആദരവിനു നന്ദി അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേര പേള്‍ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ യു.എ.ഇ കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്മാന് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി.
ദുബൈ എമിഗ്രേഷന്‍ പ്രതിനിധി മാജിദ് അഹമ്മദ് ജുമാ അല്‍ മര്‍സൂഖി ചെര്‍ക്കളം അബ്ദുല്ലക്ക് സ്നേഹോപഹാരം സമ്മാനിച്ചു.
നിസാര്‍ തളങ്കര, ഹസൈനാര്‍ തോട്ടുംഭാഗം, എം.എ മുഹമ്മദ്കുഞ്ഞി, ഹനീഫ് ചെര്‍ക്കള, ഇന്‍കാസ് ദുബായ്, നസീര്‍ മാടായി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ഫൈസല്‍ ബിന്‍ അഹമ്മദ്, കുമ്പള അക്കാദമി എം.ഡി ഖലീല്‍ മാസ്റ്റര്‍ കുമ്പള, ഖയൂം മാന്യ, അഷ്റഫ് കര്‍ള, മജീദ് തെരുവത്ത്, ഹാരിസ് പള്ളിപ്പുഴ, അന്‍വര്‍ കോളിയടുക്കം, സമീര്‍ തളങ്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."