ആയിരം കലാകാരന്മാര്ക്ക് ഫെലോഷിപ്പിനായി 13.5 കോടി: മന്ത്രി എ.കെ ബാലന് പൂരക്കളി അക്കാദമി ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: സംസ്ഥാനത്തെ ആയിരം കലാകാരന്മാര്ക്കു വജ്ര ജൂബിലി ഫെലോഷിപ്പായി 10,000 രൂപ വീതം നല്കുന്നതിനു 13.5 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചതായി മന്ത്രി എ.കെ ബാലന്. കേരള പൂരക്കളി അക്കാദമിയുടെ ഉദ്ഘാടനം പയ്യന്നൂര്‍ കണ്ടോത്ത് കൂര്മ്പാ ഭഗവതി ക്ഷേത്ര പരിസരത്തു നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പെരുമ്പയിലെ ഡി.ടി.പി.സി കെട്ടിടത്തില്‍ താല്‍ക്കാലികമായി ആരംഭിച്ച ഓഫിസും മന്ത്രി ഉദ്ഘാടനം ചെയ്തു. അക്കാദമി ആരംഭിക്കുന്നതിനു വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ദേവസ്വം സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താമസിയാതെ ആരംഭിക്കും.
വാഗ്ഭടാനന്ദന്റെ പേരില്‍ കണ്ണൂരില്‍ സാംസ്കാരിക സമുച്ചയം നിര്‍മിക്കും. 40 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന് എം.പി, എം.എല്‍.എമാരായ ടി.വി രാജേഷ്, എം. രാജഗോപാല്‍, പയ്യന്നൂര്‍ നഗരസഭാ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍, സി. സത്യപാലന്, സി.എച്ച് സുരേന്ദ്രന് നായര്‍, കെ.വി മോഹനന്, എ.കെ നമ്പ്യാര്‍, വി.ഇ രാഗേഷ് സംസാരിച്ചു. തുടര്‍ന്ന് പൂരക്കളി, സംഘസംവാദം, മറത്തുകളി അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."