കടലിന്റെ മക്കളുടെ ഹൃദയം നിറച്ച് രാജാജിയുടെ തീരദേശ ലോങ് മാര്‍ച്ച്
തൃശൂര്‍: കടലിന്റെ മക്കളുടെ ഹൃദയാംഗീകാരം ഏറ്റുവാങ്ങി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ തീരദേശ ലോങ് മാര്‍ച്ചിന് ഉജ്ജ്വല സമാപനം.
ചൊവ്വാഴ്ച മുന്‍മന്ത്രി എസ്. ശര്‍മ്മ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് മൂന്ന് ദിവസം പിന്നിട്ട് ബ്ലാങ്ങാട് ബീച്ചില്‍ സമാപിക്കുമ്പോള്‍ തീരദേശജനതയുടെ ആവേശം ചെങ്കടലായി പരന്നു.
രാജാജിയും കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എയുമാണ് ജാഥ നയിച്ചത്. ദേശീയ പാതയില്‍ നിന്നും ഉള്ളിലേക്ക് പ്രവേശിച്ച ജാഥ തീരദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചു. ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
വൈകിട്ട് ഏഴുമണിയോടെ ബ്ലാങ്ങാട് ബീച്ചിലാണ് ആവേശകരമായ ജാഥ സമാപിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് പുന്നയൂര്‍ക്കുളം മന്ദലാംകുന്നില്‍ നിന്നാണ് പ്രയാണമാരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി.
മുന്‍ മന്ത്രി കെ.പി രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.പി രാജേന്ദ്രന്, പി.ടി കുഞ്ഞുമുഹമ്മദ്, സെയ്താലിക്കുട്ടി, സുരേഷ് വാര്യര്‍, കെ.കെ സുധീരന്, എം. കൃഷ്ണദാസ്, സി. സുമേഷ്, അഡ്വ. പി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ ജാതക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."