കരുതലിന്റെ കരുത്തിനായി കൊവിഡ് ബ്രിഗേഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബറോടെ കൊവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി മന്ത്രി കെ.കെ ശൈലജ. വൈറസ് വ്യാപനം പരിധികടന്നാല്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് രൂപം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം മതിയായ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് കൊവിഡ് ബ്രിഗേഡ് ആവിഷ്ക്കരിച്ചിരിക്കുന്നത്. മോഡേണ്‍ മെഡിസിന്, ആയുര്‍വേദ, ഡെന്റല്‍, ഹോമിയോ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എം.എസ്.ഡബ്ല്യു, എം.ബി.എ, എം.എസ്.സി, എം.എച്ച്.എ ബിരുദധാരികളും സന്നദ്ധ സേവകര്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തി കൊണ്ടാണ് കൊവിഡ് ബ്രിഗേഡ് രൂപീകരിക്കുന്നത്. കൊവിഡ് ബ്രിഗേഡ് എന്ന ഈ സാമൂഹ്യ സേനയില്‍ ചേരാന്‍ ഈ രംഗത്തുള്ളവരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. കൊവിഡ് ബ്രിഗേഡില്‍ ചേരാന്‍ വേേു:െരീ്ശറ19ഷമഴൃമവേമ.സലൃമഹമ.ിശര.ശി എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."