കൊവിഡ് പ്രതിരോധം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് യു.ഡി.എഫ് പറഞ്ഞത് ശരിവയ്ക്കുന്നതെന്ന് ബെന്നി ബഹനാന്‍
കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ പല തും മറച്ചുവച്ചെന്ന് തെളിഞ്ഞതായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. കൊവിഡ് മരണത്തില്‍ യഥാര്‍ഥ മരണസംഖ്യ സര്‍ക്കാര്‍ മറച്ചു വച്ചുവെന്ന യു.ഡി.എഫ് ആക്ഷേപം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയും ശരിവച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്ക് പരിശോധിച്ചാല്‍ തന്നെ സര്‍ക്കാരിന്റെ കള്ളക്കളി ബോധ്യമാകുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചു കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലിസിനെ ഏല്‍പ്പിച്ച നടപടിക്കെതിരേ യു.ഡി.എഫ് നിലപാട് ശരിയെന്ന് കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ബോധ്യമാകും. ജനങ്ങളുടെ ജീവന്‍ പന്താടുന്ന തരത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ അറിയാന്‍ ടെലഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത് ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ ഫോണ്‍ രേഖകള്‍ ശേഖരിക്കാന്‍ കഴിയില്ലെന്ന് പുട്ടുസ്വാമി കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്പ്രിംഗ്ലര്‍ ഇടപാടിലൂടെ ജനങ്ങളുടെ ഡാറ്റ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ രോഗികളുടെ ഫോണ്‍ ഡാറ്റ ശേഖരിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം. തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കാന്‍ യു.ഡി.എഫ് നിര്‍ബന്ധിതമാകുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."