കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ ഓണച്ചന്തകള്‍ 24 മുതല്‍
കൊച്ചി: സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന സംസ്ഥാനത്ത് 1850 ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, എം.ഡി വി.എം മുഹമ്മദ് റഫീക്ക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒണച്ചന്തകളുടെ ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
30 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. 1850 ചന്തകളില്‍ 182 എണ്ണം ത്രിവേണി മാര്‍ക്കറ്റുകള്‍ വഴിയും ബാക്കി 1668 എണ്ണം സംഘങ്ങള്‍ നടത്തുന്ന വിപണനകേന്ദ്രങ്ങളുമാണ്.
മുന്‍ വര്‍ഷങ്ങളിലെ പോലെ സബ്‌സിഡി സാധനങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ക്ക് പകരമായി ഉപഭോക്താവിന് ആവശ്യമുള്ള മുഴുവന്‍ സാധനങ്ങളും നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള ചന്തകളാണ് ഇത്തവണത്തേതെന്ന് ചെയര്‍മാന്‍ പറഞ്ഞു.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചന്തകള്‍ പ്രവര്‍ത്തിക്കുക.
കൂടാതെ ഇവിടങ്ങളില്‍ വില്‍ക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുക ക്യാഷ്യു എക്‌സ്‌പോര്‍ട്ട് പൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ലബോറട്ടറി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടായിരിക്കും.
ഓണ ച്ചന്തകളില്‍ അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയുള്‍പ്പെടെ 13 ഇനം ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി ജനങ്ങള്‍ക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."