HOME
DETAILS

കൃപേഷിന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീടായി: സഫലമായത് മകന്റെ ജീവിത സ്വപ്‌നമെന്ന് പിതാവ്

  
backup
April 19 2019 | 06:04 AM

kalyat-new-home-kripesh-family-19-04-2019

കാസര്‍കോട്: ഓലമേഞ്ഞ ഒറ്റമുറി വീട്ടില്‍ നിന്ന് അടച്ചുറപ്പുള്ള സുരക്ഷിത വീട്ടില്‍ ഇനി കൃപേഷിന്റെ കുടുംബത്തിന് അന്തിയുറങ്ങാം. പക്ഷേ ആ വലിയ സ്വപ്‌നത്തിന്റെ കൈപ്പിടിക്കാന്‍ കൃപേഷില്ലല്ലോ എന്ന വേദനയുടെ വിങ്ങലിലേക്കാണ് ഇന്നത്തെ പകലില്‍ അതിഥികളെത്തി തുടങ്ങിയത്.
ഓരോ നിമിഷവും അവരുടെ കണ്ണീരോര്‍മയില്‍ തന്നെയായിരുന്നു ആ കുടുംബവും വീടും. അവിടെയെത്തിയവരും ആ വേര്‍പ്പാടിന്റെ വേദനയെ ഏറ്റുവാങ്ങി.
ദാരുണമായ കൊലയെത്തുടര്‍ന്ന് കൃപേഷിന്റെ വീട്ടിലെത്തിയ ഏവരുടേയും മനസലിയിക്കുന്നതായിരുന്നു ഓലമേഞ്ഞ ഒറ്റമുറി വീട്. മണ്‍തറയില്‍ ഓലകൊണ്ട് മറച്ച ഒറ്റമുറി വീടിന് ചേര്‍ന്നുള്ള ചായ്പ്പിലായിരുന്നു സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. പ്ലസ്ടുവിനാണ് കൃഷ്ണ പ്രിയ പഠിക്കുന്നത്. ആ കാഴ്ച കണ്ട് അന്ന് കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പോലും പൊട്ടിക്കരഞ്ഞു.
അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. അടച്ചുറുപ്പുള്ള വീടെന്ന സ്വപ്‌നം ബാക്കിയാക്കിയായിരുന്നു ഏക മകന്‍ മരണത്തിന്റെ കോടി പുതച്ച് ആ വീട്ടിലേക്കുതന്നെ കയറി വന്നത്.
അവന്റെ മൃതദേഹം കിടത്താന്‍ പോലും അവിടെ സ്ഥലമുണ്ടായിരുന്നില്ല. അവനെ കാണാന്‍ വന്നു കയറിയവര്‍ക്ക് ഒന്നിരിക്കാനും അവിടെ ഇടമുണ്ടായിരുന്നില്ല. ആ സ്വപ്‌നത്തിനാണ് നാട് കൈകോര്‍ത്തുപിടിച്ചപ്പോള്‍ വളരെ പെട്ടെന്ന് യാഥാര്‍ഥ്യമായത്.
വീടിന്റെ പാലുകാച്ചല്‍ ഇന്ന് നടന്നു. എറണാകുളം ലോക്‌സഭ സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ നടപ്പാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വീട് നിര്‍മാണം. 20 ലക്ഷം രൂപ ഇതിനായി ചെലവായി. രാവിലെ 11മണിക്ക് നടന്ന ചടങ്ങിലേക്ക് ഹൈബി ഈഡന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കൊപ്പം നാട്ടുകാരും ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു.


പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടിന്റെ നിര്‍മാണം. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് വീട്. പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടു വളപ്പില്‍ കുഴല്‍ കിണറും നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago