'വനിതാ കമ്മിഷന് സി.പി.എമ്മിന്റെ ചട്ടുകം'
കണ്ണൂര്‍: ഭരണത്തിന്റെ സ്വാധീനം സി.പി.എം വനിതാ കമ്മിഷനെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ കാണിക്കുന്നത് പോലെയാണ് വനിതാ കമ്മിഷന് സി.പി.എം പറയുന്ന കാര്യങ്ങള്‍ മാത്രം കേട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും പാച്ചേനി പറഞ്ഞു.
കേരളത്തിലെ വനിതകളുടെ മുഴുവന്‍ സംരക്ഷണവും ഏറ്റെടുക്കേണ്ട കമ്മിഷന് സി.പി.എമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി അധഃപതിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം നേതാക്കള്‍ക്കെതിരെ ഒട്ടേറെ വനിതകള്‍ പരാതി നല്കിയപ്പോള് പോലും കേസെടുക്കാനോ അന്വേഷിക്കാനോ തയാറാകാത്ത വനിതാ കമ്മിഷന് നിയമപരമായി നിലനില്‍ക്കാത്ത നവ മാധ്യമത്തിലെ ഒരു വിഡിയോയുടെ പേരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും പാച്ചേനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."