' മഴ മാത്രമാണു പരിഹാരം ' കിണറുകളും കുളങ്ങളും വറ്റിവരണ്ടു...
എന്തിന്, തെളിനീരൊഴുകിയ പത്തോളം പുഴകളും വിസ്മൃതിയിലായി...
തുളുനാടിന്റെ അഭിമാനമായ ചന്ദ്രഗിരിപ്പുഴയും തേജസ്വിനിയും വരള്‍ച്ചയുടെ ലക്ഷണം കാണിച്ചു തുടങ്ങി...
വറ്റാത്ത കിണറുകളില്‍ കലങ്ങിയ ചെളിവെള്ളം...
ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയായ ബാവിക്കരയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തി...
കുടിക്കാനും കുളിക്കാനും അലക്കാനും വെള്ളമില്ലാതെ തുളുനാട് കരിഞ്ഞുണങ്ങുകയാണ്...
കൃഷി ചെയ്യാന്‍ നിലമൊരുക്കി കാത്തിരിക്കുകയാണ് കര്‍ഷകര്‍...
കൊടും ചൂടില്‍ പ്രതീക്ഷിച്ച പച്ചക്കറി വിളവെടുപ്പു നടന്നില്ല...
ജില്ലയിലെ പ്രധാന കൃഷിയായ കമുകും നെല്ലും കരിഞ്ഞുണങ്ങി...
നല്ല വേനല്‍മഴ ലഭിക്കേണ്ട കാലവും കടന്നു പോയി...
വരണ്ടുണങ്ങിയ നാട്ടില്‍ പച്ചപ്പ് പടരണമെങ്കില്‍ മഴ വേഗമെത്തണം...
കടുത്ത ചൂടില്‍ തലപൊക്കാവുന്ന രോഗങ്ങളെല്ലാം വര്‍ധിത വീര്യത്തോടെ രംഗപ്രവേശം ചെയ്യുകയാണ്...
കാസര്‍കോടിന്റെ മലയോരവും ഇടനാടും തീരദേശവും കത്തിയെരിയുന്ന കാഴ്ചയാണ് ഇപ്പോള്‍ 'വടക്കാന്‍ കാറ്റ് ' കാണുന്നത്...
മഴ കാത്തിരിക്കുന്ന നാട്ടില്‍ എന്തു സംഭവിക്കുന്നുവെന്നും എന്ത് സംഭവിക്കാനിരിക്കുന്നുവെന്നും 'വടക്കാന്‍ കാറ്റ് ' നേരിട്ടു കണ്ടതിന്റെ വിവരണം...
അധികൃതര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇനിയൊന്നും ചെയ്യാനില്ല...
മഴ മാത്രമാണ് സപ്തഭാഷാ സംഗമ ഭൂമിയിലെ ഇന്നത്തെ പ്രശ്‌നത്തിനു പരിഹാരം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."