എച്ച്-1ബി വിസയുള്ളവര്‍ക്ക് മടങ്ങിവരാമെന്ന് അമേരിക്ക
തീരുമാനം ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യും
വാഷിങ്ടണ്‍: കൊവിഡില്‍ അടിപതറിയ അമേരിക്കയ്ക്ക് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വിസ നിരോധനത്തില്‍ ഇളവുകള്‍ അനുവദിച്ച് അമേരിക്ക. എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെയെത്തി ജോലിയില്‍ പ്രവേശിക്കാമെന്നാണ് ട്രംപ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മുമ്പുണ്ടായിരുന്ന ജോലിയില്‍ പ്രവേശിക്കാന്‍ മാത്രമാണ് പുതിയ ഇളവ്. ഇത്തരത്തില്‍ തിരികെയെത്തുന്ന പ്രാഥമിക വിസ കൈവശമുള്ളവര്‍ക്കൊപ്പം കുടുംബത്തിനും വരാമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഡൈ്വസറി അറിയിച്ചു. മുമ്പുണ്ടായിരുന്ന തൊഴിലുടമയ്ക്ക് കീഴിലേക്ക് മാത്രമേ മടങ്ങിവരാന്‍ കഴിയൂവെന്നും അറിയിച്ചിട്ടുണ്ട്.
സാങ്കേതിക വിദഗ്ധര്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാര്‍, എച്ച്-1ബി കൈവശമുള്ള മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കാണ് യാത്രാനുമതി. ആരോഗ്യ ഗവേഷകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇളവുകളുണ്ട്.
ജൂണ്‍ 22നാണ് ഈവര്‍ഷം അവസാനം വരെ എച്ച്-1ബി വിസകള്‍ നിര്‍ത്തിവെക്കുകയാണെന്നും നിലവിലുള്ള എച്ച്-1ബി വിസക്കാരെ ജോലിയില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കുകയാണെന്നും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. എച്ച്-1ബി വിസയുള്ളവര്‍ക്ക് ഇളവനുവദിച്ചതിനെ ടെക്-ഐ.ടി കമ്പനികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."