കലുങ്ക് നിര്‍മാണം പാതിവഴിയിലായി; വാഹനഗതാഗതം നിലച്ചു
ചെറുപുഴ: കലുങ്ക് നിര്‍മാണം പാതിവഴിയിലായതോടെ വാഹനഗതാഗതം നിലച്ചു. ചെറുപുഴ അയ്യപ്പക്ഷേത്രം ജെമി ക്ലിനിക്ക് റോഡിലെ കലുങ്ക് നിര്‍മാണം നിലച്ചതാണ് ഗതാഗത തടസത്തിനു കാരണമായത്. തിരുമേനി, ആലക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കു ചെറുപുഴ ടൗണില്‍ പ്രവേശിക്കാതെ കാക്കയംചാല്‍ ഭാഗത്ത് എത്തിച്ചേരാന്‍ സാധിക്കുന്ന ബൈപാസ് റോഡാണിത്.
ചെറുവാഹനങ്ങള്‍ ബൈപാസ് റോഡിലൂടെ കടന്നുപോയാല്‍ ചെറുപുഴ ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു ഒരു പരിധി വരെ പരിഹാരമാകും. എന്നാല്‍ റോഡില്‍ കലുങ്ക് നിര്‍മിക്കുന്നതിന്റെ ഭാഗമായി കരാറുകാരന് റോഡ് വെട്ടിപൊളിച്ചു. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായിട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടും റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ കരാറുകാരന് ഇനിയും തയാറാകാത്തതാണ് ഗതാഗത തടസത്തിനു കാരണമായത്.
നിര്‍മാണസമയത്തു കലുങ്കിനു വീതിയില്ലെന്നു ചുണ്ടിക്കാട്ടി നാട്ടുകാര്‍ നിര്‍മാണം തടഞ്ഞിരുന്നു. പിന്നീട് വീതി കൂട്ടാന്‍ കരാറുകാരന് തയാറായതോടെയാണ് നിര്‍മാണം പുനരാരംഭിച്ചത്. റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."