HOME
DETAILS

കോടതിയലക്ഷ്യ നിയമത്തിനെതിരേയുള്ള ഹരജി പിന്‍വലിച്ചു

  
backup
August 14 2020 | 06:08 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86

 


എന്‍.റാം, പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂറി എന്നിവര്‍ നല്‍കിയ ഹരജികളാണ് പിന്‍വലിച്ചത്
ന്യൂഡല്‍ഹി: കോടതിയലക്ഷ്യനിയമം ഭരണഘടനാ വിരുദ്ധമാണെന്നും കൊളോണിയല്‍ നിയമവ്യവസ്ഥയുടെ തുടര്‍ച്ചയാണെന്നും ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം, പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നല്‍കിയ ഹരജി ഹരജിക്കാര്‍ തന്നെ പിന്‍വലിച്ചു. ഇന്നലെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സുഭാഷ് റെഡ്ഡി, കൃഷ്ണ മുറായ് എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണനയ്‌ക്കെടുക്കവെ ഹരജി പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ അറിയിക്കുകയായിരുന്നു.
ഹരജിക്ക് പ്രാധാന്യമുണ്ടെന്നും എന്നാല്‍ ഈ ഘട്ടത്തില്‍ ഹരജിയുമായി മുന്നോട്ടുപോകുന്നില്ലെന്നും രാജീവ് ധവാന്‍ അറിയിച്ചു. രണ്ടുമാസം കഴിഞ്ഞോ മറ്റോ ഹരജി വീണ്ടും സമര്‍പ്പിക്കാന്‍ അനുമതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയും ഭരണഘടനാ കോടതിയാണെന്നും അവിടെയും ഇതേ ഹരജി സമര്‍പ്പിക്കാവുന്നതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. ഹരജി പിന്‍വലിക്കാനും വീണ്ടും സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കി.
ഹരജി ആദ്യഘട്ടത്തില്‍ ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെയായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. ഇതിന്റെ പേരില്‍ കോടതി രജിസ്ട്രി ജീവനക്കാരോട് വിശദീകരണം ചോദിച്ചത് വിവാദമായിരുന്നു. പിന്നാലെ ഹരജി അരുണ്‍ മിശ്രയുടെ ബെഞ്ചിലേക്ക് മാറ്റി. പ്രശാന്ത് ഭൂഷണെതിരേ കോടതി തുടര്‍ച്ചയായി കോടതിയലക്ഷ്യക്കേസ് രജിസ്റ്റര്‍ ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു ഹരജി. അരുണ്‍ മിശ്രയുടെ ബെഞ്ചാണ് ഈ കേസുകളെല്ലാം പരിഗണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago