സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തിയ പാരമ്പര്യം കോണ്‍ഗ്രസിനെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ജനകീയ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന നയം ആരെങ്കിലും പിന്തുടര്‍ന്നിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് മാത്രമാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെ അരങ്ങേറിയ രാഷ്ട്രീയ പ്രതിസന്ധികളെ സംബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപരമായി തെരഞ്ഞടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നു മുന്‍ യു.പി.എ സര്‍ക്കാരിന്റെ നയം. അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പ്രതിസന്ധികളില്‍ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വയം തകരുന്ന കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. അതേസമയം, രാജ്നാഥ് സിങിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."