HOME
DETAILS

സച്ചിനോട് പുഞ്ചിരിച്ച് കൈകൊടുത്ത് ഗെലോട്ട് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബി.ജെ.പി

  
backup
August 14 2020 | 06:08 AM

%e0%b4%b8%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95


ജയ്പൂര്‍: വിമത നീക്കം നടത്തി ഒരു മാസത്തിലേറെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മടങ്ങിയെത്തിയ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഊഷ്മള സ്വീകരണം. നിയമസഭാ കക്ഷി യോഗത്തിനായി തന്റെ വസതിയിലെത്തിയ സച്ചിന്‍ പൈലറ്റിനെ ഗെലോട്ട് പുഞ്ചിരിച്ചു, ഹസ്തദാനം നല്‍കി സ്വീകരിച്ചിരുത്തി. ഒരു മാസം നീണ്ടു നിന്ന പ്രതിസന്ധികളെല്ലാം അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കുന്നതായിരുന്ന ഇരുനേതാക്കളുടെയും ആദ്യകൂടിക്കാഴ്ച.
ഇന്ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ഇന്നലെ വൈകീട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്നത്. സച്ചിന്‍ അനുഭാവികളായ 18 എം.എല്‍.എമാരടക്കം എല്ലാവരും യോഗത്തില്‍ പങ്കെടുത്തു. എല്ലാം മറന്ന് ക്ഷമിച്ച് മുന്നോട്ടുപോകുക എന്നാണ് യോഗത്തിന് തൊട്ടുമുന്‍പ് ഗെഹലോത് ട്വീറ്റ് ചെയ്തത്.
അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു. വ്യാഴാഴ്ച നടന്ന ബി.ജെ.പി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
ഇതിനിടെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരേ ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിറക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. സച്ചിന്‍ തിരിച്ചുവന്നിത് പിന്നാലെയുള്ള ഈ ഉത്തരവും ഗെലോട്ടിന് ആശ്വാസമായി.
ജൂലൈ ആദ്യത്തിലാണ് സച്ചിനും 18 എം.എല്‍.എമാരും ഗെലോട്ട് സര്‍ക്കാരിനെതിരേ വിമതനീക്കം തുടങ്ങിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് സച്ചിനെ ഉപമുഖ്യമന്ത്രി, പാര്‍ട്ടി അധ്യക്ഷ സ്ഥാനങ്ങളില്‍നിന്നു നീക്കിയിരുന്നു.
ഒരു മാസത്തോളം ഹരിയാനയിലും ഡല്‍ഹിയിലുമായി കഴിഞ്ഞ സച്ചിന്‍ പൈലറ്റും അനുഭാവികളായ 18 എം.എല്‍.എമാരും കഴിഞ്ഞ ദിവസമാണ് ജയ്പൂരില്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് മടക്കം. രണ്ട് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി കോണ്‍ഗ്രസ് പിന്‍വലിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago