സംഘടിത അക്രമത്തിലൂടെ സി.പി.എം ജനങ്ങളെ കീഴ്പ്പെടുത്തുന്നു: തിരുവഞ്ചൂര്‍
തലശ്ശേരി: സംഘടിത അക്രമം നടത്തി ജനങ്ങളെ കീഴ്പ്പെടുത്തുന്ന സമീപനമാണു സി.പി.എം പലയിടങ്ങളിലും നടത്തുന്നതെന്നു മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കെ. മുരളീധരന് വടകര മണ്ഡലത്തില്‍ നടത്തുന്ന തീരദേശയാത്രയുടെ ഉദ്ഘാടനം തലശ്ശേരി മത്സ്യമാര്‍ക്കറ്റിനു സമീപം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ പോലും ചെയ്യാന്‍ സാധിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സി.പി.എമ്മിനു ചെയ്യാന്‍ കഴിഞ്ഞില്ല. ഫിഷറീസ് രംഗത്ത് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പോലും എല്‍.ഡി.എഫിനു നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. കൊല്ലും കൊലയുമായി നടക്കുന്ന മരണത്തിന്റെ വ്യാപാരികളുമായി സന്ധിചെയ്യാന്‍ യു.ഡി.എഫ് തയാറല്ല. കെ. മുരളീധരന് വിജയിച്ചാല്‍ കേരളം തന്നെ രക്ഷപ്പെടുമെന്നു താന്‍ ചിന്തിക്കുന്നത്. സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള അവസരം ഇവിടെ ഒരുക്കണം. മുരളീധരന് വലിയ ഭൂരിപക്ഷത്തില്‍ വടകരയില്‍ നിന്നു വിജയിച്ച് പാര്‍ലിമെന്റില്‍ എത്തുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
കെ. മുരളീധരന്, വി.എന്‍ ജയരാജ്, സി.ടി സജിത്ത്, എം.പി അരവിന്ദാക്ഷന്, പി.വി സൈനുദീന്‍, വി. രാധാകൃഷ്ണന്, എന്‍. മഹമൂദ്, കെ.എ ലത്തീഫ്, എ.കെ ആബൂട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."