ബംഗളൂരു സംഘര്‍ഷം: കോര്പ്പറേഷന് കൗണ്‍സിലറുടെ ഭര്‍ത്താവ് ഉള്‍പെടെ 60 പേര് കൂടി അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവില്‍ പ്രവാചക നിന്ദയുള്ള ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ അരങ്ങേറിയ സംഘര്‍ഷത്തില്‍ 60 പേര് കൂടി അറസ്റ്റില്‍. കോര്പ്പറേഷന് കൗണ്‍സിലറുടെ ഭര്‍ത്താവ് കലീം പാഷയും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പെടുന്നു. ഇതോടെ സംഭവത്തില്‍ 206 പേര് അറസ്റ്റിലായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കൗണ്‍സിലര്‍ ഇര്‍ഷാദ് ബീഗത്തിന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കലീംപാഷ ഏഴാം പ്രതിയാണ്.
അഞ്ചുപേരാണ് 300 ഓളം വരുന്ന പ്രതിഷേധക്കാരെ സംഘടിപ്പിച്ചെന്നാണ് പൊലിസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. സംഘര്‍ത്തില്‍ എസ്.ഡി.പി.ഐ നേതാവിനെയും പ്രവാചക നിന്ദാ പോസ്റ്റിട്ടയാളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പുലികേശി നഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന് നവീന്‍ വിദ്വേഷകരാമായ പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്നാണ് ബംഗളൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് പൊലിസ് നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് ബംഗളൂര് ആഗസ്റ്റ് 15 രാവിലെ ആറ് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുന്‍ കോണ്‍ഗ്രസ് മന്ത്രി കെ.ജെ ജോര്‍ജുമായി അടുത്ത ബന്ധമുള്ളയാളാണ് കലീം പാഷ. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ജോര്‍ജിനെതിരേ കള്ളപ്പണം വെളുപ്പിക്കലിന് ഇ.ഡി കേസെടുത്തിരുന്നു.നവീന്‍ ബി.ജെ.പി അനുഭാവിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."