വേനല്‍ക്കാലം മധുരമാക്കി കുട്ടികളുടെ കൂട്ടായ്മകള്‍
ചെറുവത്തൂര്‍: പാട്ടുപാടിയും കൂട്ടുകൂടിയും അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികളുടെ ക്യാംപുകള്‍ സജീവം. ക്ലബുകളും ഗ്രന്ഥാലയങ്ങളും സാംസ്‌കാരിക കൂട്ടായ്മകളുമെല്ലാം കുട്ടികള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. നാടന്‍പാട്ടുകള്‍, വായനാനുഭവങ്ങള്‍ പങ്കുവെക്കല്‍, നാടന്‍ കളികള്‍, പ്രകൃതി അറിവ്, കടലാസ് കല തുടങ്ങി നിരവധി വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അനുഭവങ്ങള്‍ സമ്മാനിക്കുന്നുണ്ട്. കാടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച മധുരവേനല്‍ അവധിക്കാല അറിവനുഭവ കൂട്ടായ്മയില്‍ നൂറ്റമ്പതോളം കുട്ടികളാണ് പങ്കെടുത്തത്.
ഓലാട്ട് കെ.കെ.എന്‍.എം എ.യു.പി സ്‌കൂളിന്റെ സഹകരത്തോടെയാണ് രണ്ടുദിനങ്ങളിലായി കൂട്ടായ്മ ഒരുക്കിയത്. നാടന്‍പാട്ടുകലാകാരന്‍ ഉദയന്‍ കുണ്ടംകുഴി മണ്ണിന്റെ മണമുള്ള പാട്ടിന്റെ ഈണം പകര്‍ന്നുനല്‍കി. അവധിക്കാലത്തിന്റെ നന്മകളെ കുറിച്ച് വിനയന്‍ പിലിക്കോട് ക്ലാസെടുത്തു.
എ.ഇ.ഒ എം.കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം. മഹേഷ്‌കുമാര്‍ അധ്യക്ഷനായി. എം. സുരേഷ്‌കുമാര്‍, കെ. പ്രഭാകരന്‍, വികാസ് പലേരി, ഹേമാ ബാബു, കെ.കെ ഹര്‍ഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."