ഉത്തര കൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചു
സിയൂള്‍: ഐക്യരാഷ്ട്രസഭയുടെ വിലക്ക് മറികടന്ന് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഇന്നലെ വിക്ഷേപിച്ചത്. ദക്ഷിണകൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആണ് ഹ്രസ്വദൂര മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചത് വ്യക്തമാക്കിയത്.
600 കി.മി ദൂരം സഞ്ചരിക്കുന്നതാണ് മിസൈല്‍. കടലിലേക്കാണ് മിസൈല്‍ അയച്ചത്. സോവിയേറ്റ് യൂനിയന്‍ കാലത്തെ സ്കഡ് മിസൈലിന്റെ നൂതനരൂപമാണ് ഇന്നലെ ഉത്തര കൊറിയ പരീക്ഷിച്ചതെന്നാണ് സംശയിക്കുന്നത്. പ്രാദേശിക സമയം 5.45നും 6.40നുമിടയിലാണ് പുതിയ പരീക്ഷണം നടന്നത്.
ജൂലൈ ഒന്‍പതിനായിരുന്നു ഉത്തര കൊറിയയുടെ അവസാനത്തെ മിസൈല്‍ പരീക്ഷണം. അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലാണ് ഉ.കൊറിയ ഒടുവില്‍ പരീക്ഷിച്ചത്. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പ്രതിരോധിക്കാനുള്ള സംവിധാനം (താഡ്) സ്ഥാപിക്കാന്‍ യു.എസ് നീക്കം നടത്തുന്നതിനിടെയാണ് വീണ്ടും ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും മിസൈല്‍ പരീക്ഷണം.
മിസൈല്‍ സാങ്കേതികത്വത്തില്‍ വളര്‍ച്ച നേടിയെന്ന് കാണിക്കാനുള്ള ശ്രമമായിരുന്നു ആദ്യഘട്ടത്തിലെ മിസൈല്‍ പരീക്ഷണമെങ്കില്‍ ഇപ്പോള്‍ അത് കരുത്ത തെളിയിക്കുന്നതിനുള്ള വഴിയായി മാറിയെന്നും ഇതിനെ രാഷ്ടീയപരമായി വിലയിരുത്തുമെന്നും അമേരിക്ക വ്യക്തമാക്കി. ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഉത്തരകൊറിയയ്ക്കെതിരേ യു.എന്‍ രക്ഷാസമിതി ഉപരോധം ശക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."