HOME
DETAILS
MAL
ജനമൈത്രി പൊലിസ് വായനശാല മാമുക്കോയ സന്ദര്‍ശിച്ചു
backup
April 30 2017 | 20:04 PM
പാനൂര്‍: പാനൂര്‍ ജനമൈത്രി പൊലിസ് ഒരുക്കിയ വായനശാലയില്‍ സന്ദര്‍ശകനായി ചലച്ചിത്ര നടന്‍ മാമുക്കോയയെത്തി. മാധ്യമങ്ങളിലൂടെ പൊലിസ് ഒരുക്കിയ വായനശാലയെകുറിച്ച് അറിഞ്ഞാണ് അദ്ദേഹം എത്തിയത്.
മുന്നറിയിപ്പില്ലാതെ എത്തിയ മാമുക്കോയയെ സി.ഐ കെ.എസ് ഷാജിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.പൊലിസുകാരോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.
ബോംബിന്റെയും കൊലപാതകത്തിന്റെയും കഥകള്‍ മാറ്റി വച്ച് വായനയിലൂടെ പുതു തലമുറയെയും അക്രമം കാട്ടിയവരെയും മാറ്റി ചിന്തിപ്പിക്കാനുള്ള പൊലിസിന്റെ പരിശ്രമം മാതൃകാപരമാണെന്ന് മാമുക്കോയ പറഞ്ഞു. സി.ഐ കെ.എസ് ഷാജി പൊന്നാടയണിയിച്ചു. പ്രൊബേഷന്‍ എസ്.ഐ വിപിന്‍ കുമാര്‍, അഡീഷണല്‍ എസ്.ഐ സുധാകരന്‍, പി ഷാജില്‍, ഇ സുരേഷ് കുമാര്‍, ഒ.ടി നവാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."