ഭീകരതയെ തുരത്താന്‍ സഊദി പ്രതിജ്ഞാബദ്ധമെന്ന് മന്ത്രിസഭായോഗം
ജിദ്ദ: ഭീകരതയെ തുരത്താന്‍ സഊദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ വരുമാന സ്രോതസുകള്‍ കണ്ടെത്തി ഈ വിപത്തിനെ ഇല്ലാതാക്കാന്‍ മറ്റു രാജ്യങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും സഊദി മന്ത്രിസഭായോഗം വ്യക്തമാക്കി. കീരിടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
സഊദിയിലെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ പ്രധാനമാണ്. അതിനു വേണ്ട എല്ലാ നടപടിയും ഭരണകൂടം സ്വീകരിക്കും. തീവ്രവാദത്തേയും ഭീകരവാദത്തേയും വച്ചുപൊറുപ്പിക്കുകയില്ല. തീവ്രവാദം ആഗോള ഭീഷണിയാണെന്നും ഇതിനെ ഫലപ്രദമായി ചെറുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച യോഗം ദുരന്തത്തില്‍ ഫ്രാന്‍സിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
തുര്‍ക്കിയിലെ സൈനിക നീക്കത്തെ ചെറുത്തുതോല്‍പ്പിച്ച് സമാധാനാന്തരീക്ഷം തിരിച്ചുപിടിച്ച ഭരണകൂട നടപടിയെ മന്ത്രിസഭ സ്വാഗതം ചെയ്തു. ജി.സി.സി സാമ്പത്തിക വിപണികളില്‍ ഏറ്റെടുക്കലുകള്‍ക്കുള്ള വേണ്ടിയുള്ള ജി.സി.സി സുപ്രിം കൗണ്‍സില്‍ പ്രമേയത്തിനും ബംഗ്ലാദേശ് സര്‍ക്കാരുമായുള്ള കുറ്റവാളികളെ കൈമാറാനുള്ള കരാറിനും മന്ത്രിസഭ അംഗീകാരം നല്കി.
60 ലക്ഷം തീര്‍ഥാടകര്‍ക്ക് വിജയകരമായ രീതിയില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരമൊരുക്കിയ എല്ലാ വകുപ്പുകളെയും ഉദ്യോഗസ്ഥരേയും അമീര്‍ നായിഫ് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."