പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളംദുരന്തബാധിത മേഖല സന്ദര്‍ശിച്ചവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറം കലക്ടര്‍, സബ്കലക്ടര്‍ ഉള്‍പ്പടെ 22 ജീവനക്കാര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കലക്ടറുടെ സമ്പര്‍ക്കപട്ടികയില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിരുന്നു.
മുഖ്യമന്ത്രി ക്വാറന്റീനില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ശനിയാഴ്ച നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ തിരുവനന്തപുരത്ത് സഹകരണദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."