ധാര്‍മിക സംഘടനയുടെ സാന്നിധ്യം അനിവാര്യം: സാബിഖലി തങ്ങള്‍
പാനൂര്‍: യുവതലമുറ വഴികേടുകളിലേക്കു നീങ്ങുന്നതു തടയാന്‍ നാട്ടിന്‍പുറങ്ങളില്‍ ധാര്‍മിക സംഘടനയുടെ സാന്നിധ്യം അനിവാര്യമാണെന്നു പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍.
ചെറുവാഞ്ചേരിയില്‍ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എം.സി മഹമൂദ് അധ്യക്ഷനായി.
നൂറുല്‍ ഇസ്ലാം ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം തങ്ങള്‍ വിതരണം ചെയ്തു. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണവും ജുനൈദ് സഅദി മൗവേരി ആമുഖഭാഷണവും നടത്തി. ഉബൈദ് മുഹമ്മദ് സനൂസി, പാലത്തായി മൊയ്തുഹാജി, മുഹമ്മദ് ഹൈതമി വാവാട്, ഇ.എം അനീസ് അലി സംസാരിച്ചു. സമാപന സമ്മേളനം സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മിര്‍ഷാദ് യമാനി ചാലിയത്തിന്റെ നേതൃത്വത്തില്‍ കഥാപ്രസംഗവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."