HOME
DETAILS
MAL
കുഞ്ഞാമിന വധം: ഇരിക്കൂറില്‍ ഹര്‍ത്താല്‍ പൂര്‍ണം
backup
April 30 2017 | 20:04 PM
ഇരിക്കൂര്‍: സിദ്ധീഖ് നഗറിലെ മെരടന്‍ കുഞ്ഞാമിന മൃഗീയമായി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയും പ്രതികളെ പിടികൂടാത്തതിലും പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം.
ഹര്‍ത്താലിനെ തുടര്‍ന്ന് ഇരിക്കൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. വാഹനങ്ങള്‍ സാധാരണപോലെ സര്‍വിസ് നടത്തി. പ്രക്ഷോഭ സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. പ്രതികളെ ഉടന്‍ പിടികൂടി അറസ്റ്റ് ചെയ്യുന്നതുവരെ വിവിധ സമരങ്ങളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് ലീഗ് പഞ്ചായത്ത് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."