കൊവിഡ്: ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍
കൊവിഡ് ബാധിതനായ ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരോഗ്യനില വഷളായെന്ന് ചെന്നൈ എംജിഎം ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകന് എസ്.പി. ബാലസുബ്രമണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നമുണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തന്റെ ഫേസ്ബുക്ക് പേജില്‍ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ അര്‍ധരാത്രിയോടെ ആരോഗ്യനില വഷളായെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നും അറിയിച്ചു. മുഴുവന്‍ സമയ നിരീക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചുവെന്ന് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനുരാധ ഭാസ്കരന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."