താലൂക്ക് ആശുപത്രിയിലെ കാന്റീന്‍ തുറന്നില്ല; പ്രതിഷേധം ശക്തമാകുന്നു
തളിപ്പറമ്പ്: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കാന്റീന്‍ നാലുമാസമായിട്ടും തുറക്കാത്തത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ചിട്ട കാന്റീന്‍ അറ്റകുറ്റപ്പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടും തുറന്ന് പ്രവര്‍ത്തിക്കാനുളള നടപടികള്‍ ആരംഭിച്ചില്ല.
മലയോര മേഖലകളില്‍ നിന്നടക്കമുള്ള സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രി. ഇവിടെ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് മിതമായ വിലയേ ഈടാക്കാറുളളൂ. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ആശ്വാസകരമാണിത്.
പുറമെ നിന്നുളളവരും കാന്റീന്‍ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്. രോഗികള്‍ക്കുളള സൗജന്യ ഭക്ഷണ വിതരണം ഈ കാന്റീന്‍ വഴിയാണ് നടത്തിയിരുന്നത്. ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കിയിരിക്കുകയാണ്. കാന്റീന്‍ പ്രവര്‍ത്തിക്കാതായതോടെ ഭക്ഷണത്തിന് പുറമെ നിന്നുളള ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതായി രോഗികള്‍ പറയുന്നു.
ബാക്കിയുളള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ വിളിച്ച് പുതിയ നടത്തിപ്പുകാരെ കണ്ടെത്തി പ്രവര്‍ത്തനമാരംഭിക്കാന്‍ ഇനിയും ആഴ്ച്ചകളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ആശുപത്രി അധികൃതരുടെ നടപടിക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യുവജന സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."