സഹപ്രവര്‍ത്തകരേയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി സെന്‍കുമാറിന്റെ സര്‍വിസ് സ്റ്റോറി: നമ്പി നാരായണന് കുറ്റക്കാരനെന്ന് പുസ്തകം
തിരുവനന്തപുരം: മുന്‍ സഹ പ്രവര്‍ത്തകരേ തോണ്ടിയും ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയും നിരവധി ആരോപണങ്ങളുന്നയിച്ച് മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ സര്‍വിസ് സ്റ്റോറി വായനക്കെത്തുന്നു.
ഡിജിപിമാരേയും നിരവധി ഐഎഎസ് ഉദ്യോഗസ്ഥരേയും അദ്ദേഹം സംശയ നിഴലിലും പ്രതിക്കൂട്ടിലും നിര്‍ത്തി ഗുരുതര ആരോപണങ്ങളാണ് 'എന്റെ പൊലീസ് ജീവിതം'എന്ന സര്‍വീസ് സ്റ്റോറിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ സുപ്രിം കോടതി കുറ്റമുക്തനാക്കിയ നമ്പി നാരായണന് കുറ്റക്കാരനാണെന്നാണ് ആവര്‍ത്തിച്ച് ആരോപിക്കുന്നത്.
നമ്പി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നും സെന്‍കുമാര്‍ പറയുന്നു.
സെന്‍കുമാറിന് പൊലീസ് മേധാവി സ്ഥാനം തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയ പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലയെകുറിച്ചാണ് ഏറ്റവും ഗുരുതര ആരോപണം ഉയര്‍ത്തുന്നത്.
പെരുമ്പാവൂരിലെ കൊലപാതകം സിപിഎം സ്പോണ്‍സേര്‍ഡാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ തന്നോട് വെളിപ്പെടുത്തി. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും പുറത്താക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജരേഖ സൃഷ്ടിച്ചു. താന്‍ വീണ്ടും സംസ്ഥാന പൊലിസ് മേധാവി ആകാതിരിക്കാന്‍ ലോക്നാഥ് ബെഹ്റ ദില്ലിയില്‍ സ്വാധീനം ചെലുത്തി.
എം.ജി കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ താന്‍ പൊലീസുകാരന്റെ തൊപ്പി തട്ടിപ്പറിച്ച സംഭവത്തില്‍ തനിക്കെതിരേ സര്‍ക്കാറിന് പരാതി കൊടുക്കാന്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ ഇടപെട്ടു. ഐഎസ്ആര്‍ഒ കേസ് അന്വേഷിച്ചതിലുള്ള വൈരാഗ്യം കാരണമാണ് ശ്രീവാസ്തവ പ്രവര്‍ത്തിച്ചത്.
ഡിജിപി ജേക്കബ് തോമസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ദുരൂഹമാണ്. ഋഷിരാജ് സിംഗ് പബ്ലിസിറ്റിയുടെ ആളാണ്. വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോളിനെ ബാര്‍ കോഴകേസില്‍ കരിവാരിത്തേക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."