എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം: ഡി.ജി.പി നിയമോപദേശം തേടി
തിരുവനന്തപുരം: കോഴിക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ കേസെടുത്തേക്കും. കേസെടുക്കുന്ന കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.നിയമോപദേശം ഉടന്‍ നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അറിയിച്ചിട്ടുണ്ട്്.
കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം ശനിയാഴ്ച്ച ഉണ്ടാകുമെന്നാണ് സൂചന. ഒളിക്യാമറ വിവാദത്തില്‍ രാഘവനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് കിട്ടിയ പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാാം മീണ ഡി.ജി.പിക്ക് കൈമാറിയിരുന്നു. കേസെടുക്കണമെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കിയിരുന്നു.
എത്രയും പെട്ടെന്ന് കേസെടുത്ത് ഇതിനെ രാഷ്ട്രീയമായി ഉപോയഗിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം. രാഘവനെതിരേ കേസെടുക്കാത്തതില്‍ സി.പി.എമിനകത്തു നിന്നും തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വികസന പ്രശ്‌നങ്ങള്‍ ഉന്നയിക്കാനില്ലാത്തതിനാല്‍ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയും അതിന്റെ പേരില്‍ കേസെടുക്കുകയും ചെയ്യുന്ന നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് യു.ഡി.എഫ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."