ആയിരം കലാകാരന്മാര്‍ക്ക് ഫെലോഷിപ്പിനായി 13.5 കോടി: മന്ത്രി എ.കെ ബാലന്‍
കണ്ണൂര്‍: സംസ്ഥാനത്തെ ആയിരം കലാകാരന്മാര്‍ക്ക് വജ്ര ജൂബിലി ഫെലോഷിപ്പായി 10,000 രൂപ വീതം നല്‍കുന്നതിന് 13.5 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചതായി മന്ത്രി എ.കെ ബാലന്‍. കേരള പൂരക്കളി അക്കാദമിയുടെ ഉദ്ഘാടനം പയ്യന്നൂര്‍ കണ്ടോത്ത് കൂര്‍മ്പാ ഭഗവതി ക്ഷേത്ര പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പെരുമ്പയിലെ ഡി.ടി.പി.സി കെട്ടിടത്തില്‍ താല്‍ക്കാലികമായി ആരംഭിച്ച ഓഫിസും മന്ത്രി ഉദ്ഘാടനം ചെയ്തു. അക്കാദമി ആരംഭിക്കുന്നതിന്
വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ദേവസ്വം സൗജന്യമായി അ
നുവദിച്ച സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താമസിയാതെ ആരംഭിക്കും. അക്കാദമിക്കായി 25 ലക്ഷം രൂപ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു. വാഗ്ഭടാനന്ദന്റെ പേരില്‍ കണ്ണൂരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കും. 40 കോടിരൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കണ്ണൂരില്‍ വാഗ്ഭടാനന്ദന്റെ പേരിലാണ് സാംസ്‌കാരിക കേന്ദ്രം നിര്‍മിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനം ജൂലൈ അവസാന വാരം തലശ്ശേരിയില്‍ നടക്കുമെന്നും അവാര്‍ഡ്ദാന ചടങ്ങ് കൂടുതല്‍ ജനകീയമാക്കുകയെന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സി കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ ടി.വി രാജേഷ്, എം രാജഗോപാല്‍, പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, സി സത്യപാലന്‍, സി.എച്ച് സുരേന്ദ്രന്‍ നായര്‍, കെ.വി മോഹനന്‍, എ.കെ നമ്പ്യാര്‍, വി.ഇ രാഗേഷ് സംസാരിച്ചു. തുടര്‍ന്ന് പൂരക്കളി, സംഘസംവാദം, മറുത്തുകളി അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."