HOME
DETAILS

കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നേക്കും

  
backup
August 15 2020 | 02:08 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%9a-2

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് രോഗികളുടെയും അവര്‍ ബന്ധപ്പെട്ടവരുടെയും വിവരങ്ങള്‍ ചോരുമെന്ന സംശയം പ്രകടിപ്പിച്ച് പൊലിസ് ഉന്നതര്‍. കൊവിഡ് രോഗികളുടെ കാള്‍ ലിസ്റ്റ് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനി നിര്‍മിച്ച ആപ്പിലേക്ക് കൈമാറണമെന്ന ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. ഇതോടെ സേനക്കുള്ളില്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ കാള്‍ ലിസ്റ്റില്‍ രണ്ടു തട്ടിലായി. സംസ്ഥാനത്തെ എല്ലാ പൊലിസ് സ്‌റ്റേഷനുകള്‍ക്കും കീഴിലുള്ള കൊവിഡ് രോഗികളുടെ കാള്‍ ലിസറ്റ് ഫോണ്‍ സേവന ദാതാക്കളില്‍ നിന്നെടുത്ത് സമ്പര്‍ക്ക പട്ടിക കണ്ടെത്താനാണ് പൊലിസിനു നിര്‍ദേശം നല്‍കിയിരുന്നത്.
ഓരോ ജില്ലയിലും പൊലിസ് ശേഖരിക്കുന്ന വിവരങ്ങള്‍, കൊച്ചി പൊലിസ് തയാറാക്കിയ ആപ്പിന് കൈമാറണമെന്നും നോഡല്‍ ഓഫിസര്‍ വിജയ് സാക്കറെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരുമെന്നാണ് പൊലിസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. നേരത്തെ കാസര്‍കോടും, കണ്ണൂരും രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് ഏറെ വിവാദമായിരുന്നു. ഇത് പൊലിസ് തയാറാക്കിയ ആപ്പ് വഴിയാണെന്ന് പൊലിസ് തന്നെ കണ്ടെത്തിയിരുന്നു. കൊവിഡ് രോഗികളുടെയോ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയോ വിവരങ്ങള്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ആപ്പിന് കൈമാറാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അത്തല്ലൂരി ഡി.ജി.പിയെ സമീപിച്ചു. തന്റെ കീഴിലുള്ള എസ്.പിമാര്‍ ആപ്പിലേക്ക് വിവരം കൈമാറരുതെന്നും ദക്ഷിണമേഖല ഐ.ജി ഹര്‍ഷിതാ അത്തല്ലൂരി നിര്‍ദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷേക്ക് ദര്‍ബേഷ് സാഹിബും ഡി.ജി.പിയെ അതൃപ്തി അറിയിച്ചു.ലൊക്കേഷന്‍ പരിശോധിച്ച് രോഗിയുടെ നീക്കങ്ങള്‍ മനസിലാക്കാമെന്നിരിക്കെ കോള്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടോ എന്ന് എ.ഡി.ജി.പി ചോദിച്ചു.
കൊവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന വിവാദം കത്തി നില്‍ക്കെയാണ് പൊലിസിലും തര്‍ക്കം രൂക്ഷമായിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്രീകൃതമായി ക്രോഡീകരിക്കുന്നതിന് വേണ്ടി വിവരങ്ങള്‍ പ്രത്യേക ആപ്പിലേക്ക് അയക്കണമെന്നാണ് നോഡല്‍ ഓഫിസര്‍ വിജയസാക്കറെ ജില്ലാ പൊലിസ് മേധാവിമാരോട് ആവശ്യപ്പെട്ടത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനുള്ള സംസ്ഥാനതല നോഡല്‍ ഓഫിസറാണ് എറണാകുളം സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ് സാക്കറെ. ശേഖരിക്കുന്ന വിവരങ്ങള്‍ ഏത് സര്‍വറിലേക്കാണ് പോകുന്നതെന്ന കാര്യത്തിലും ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ദക്ഷിണ മേഖലാ ഐ.ജിയുടെ എതിര്‍പ്പ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ ഒഴികെയുള്ള മറ്റൊരു ആപ്പിലേക്ക് എങ്ങിനെ വിവരങ്ങള്‍ കൈമാറുമെന്നും ഇതില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് ഐ.ജി, ഡി.ജി.പിക്ക് കത്ത് നല്‍കിയിരിക്കുന്നത്. അതേ സമയം, ഐ.ജി ഇത്തരത്തിലുള്ള കത്തു നല്‍കിയിട്ടില്ലെന്നും കൊവിഡ് രോഗികളുടെയോ അവര്‍ ബന്ധപ്പെട്ടവരുടെയോ വിവരങ്ങള്‍ പുറത്ത് പോകില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് രോഗികളുടെ സി.ഡി.ആര്‍ (കോള്‍ ഡീറ്റൈല്‍സ് റെക്കോഡര്‍) ശേഖരിക്കാന്‍ കഴിഞ്ഞ 11ന് ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് ബാധിച്ച വ്യക്തിയുടെ 15 ദിവസത്തെ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.


ജൂണ്‍ മുതല്‍ തന്നെ രോഗികളുടെ വിവരം ചോര്‍ത്തുന്നു


തിരുവനന്തപുരം: കഴിഞ്ഞ ജൂണ്‍ മുതല്‍ തന്നെ കൊവിഡ് രോഗികളുടെയും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും വിവരങ്ങള്‍ പൊലിസ് ചോര്‍ത്തിയിരുന്നതായി വിവരം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലിസിന് അനുമതി നല്‍കി കൊണ്ട് ഇതു സംബന്ധിച്ച് വിവാദ ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ്. ജൂണ്‍ 29ന് ഉത്തരവിറങ്ങിയപ്പോള്‍ മുതല്‍ പൊലിസ് ഫോണ്‍വിളി രേഖകള്‍ ചോര്‍ത്തുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ചുമതല പൊലിസിന് കൈമാറുന്നതിന് വളരെ മുന്‍പാണ് ഉത്തരവിറങ്ങിയത്. ആഭ്യന്തരസെക്രട്ടറിക്കാണ് ഫോണ്‍ ചോര്‍ത്തല്‍, ഫോണ്‍ രേഖകള്‍ ശേഖരിക്കല്‍ എന്നിവയ്ക്ക് അനുമതി നല്‍കാനുള്ള അധികാരം. ഇത് മറികടന്നാണ് ഐ.ടി സെക്രട്ടറിയെന്ന നിലയില്‍ ശിവശങ്കറിന്റെ ഉത്തരവ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും വളരെ മുന്‍കരുതലോടെ കൈകാര്യം ചെയ്യണമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോണ്‍വിളി വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിലും സൂക്ഷ്മത പുലര്‍ത്തണം. ആവശ്യം കഴിഞ്ഞാല്‍ ഡേറ്റ നശിപ്പിക്കണം. ടെലിഗ്രാഫ് ആക്ട് ചട്ടം 5(2) പ്രകാരം ടെലികോം കമ്പനികളില്‍ നിന്ന് വ്യക്തികളുടെ ലൊക്കേഷന്‍ വിവരങ്ങളും കാള്‍ റെക്കാഡുകളും ശേഖരിക്കണം. ഇതിനായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ പാലിച്ചിരിക്കണമെന്നും നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും വോഡഫോണ്‍ വിവരങ്ങള്‍ നല്‍കാന്‍ വിമുഖത കാട്ടി. ഇത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരിഹരിക്കണമെന്നും പിന്നീട് ഡി.ജി.പിയുടെ ഉത്തരവിറങ്ങി. മറ്റു കമ്പനികള്‍ ഫോണ്‍ വിവരം നല്‍കുന്നുണ്ട്. ബി.എസ്.എന്‍.എല്ലില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നെന്ന് ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago