കേരള സര്‍വകലാശാല: ക്ലാസുകള്‍ അക്കാദമിക് കലണ്ടര്‍ പ്രകാരം തുടരും
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി പശ്ചാത്തലത്തില്‍ ഭാവി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്താന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു.
നടപ്പ് അക്കാദമിക കലണ്ടറില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും കൊവിഡ് പ്രതിരോധ സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഓരോ ക്ലാസും പല ബാച്ചുകളായി നടത്തണമെന്നതുമാണ് പ്രധാന നിര്‍ദേശം.
2020- 21 വര്‍ഷ ക്ലാസുകള്‍ അക്കാദമിക് കലണ്ടര്‍ പ്രകാരം തന്നെ തുടരണം.
ഒരു സെമസ്റ്റര്‍ കഴിഞ്ഞാല്‍ പരീക്ഷയ്ക്ക് കാത്തുനില്‍ക്കാതെ അടുത്ത സെമസ്റ്ററിന്റെ ക്ലാസുകള്‍ നടത്തണം. ക്ലാസ് മുറി പഠനം തന്നെയാണ് പ്രധാനം. അതിന് പ്രയാസമുളള കാലത്ത് പരമാവധി ഓണ്‍ലൈന്‍ സാഹചര്യം പ്രയോജനപ്പെടുത്തണം.
ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ ബാക്കിയുള്ള കേന്ദ്രങ്ങളില്‍ ഉടന്‍ നടത്തുമെന്ന് വൈസ് ചാന്‍സലര്‍ വി.പി മഹാദേവന് പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."