HOME
DETAILS
MAL
പരോളനുവദിച്ച തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കല്‍: സമയപരിധി നീട്ടി
backup
August 15 2020 | 02:08 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പരോള്‍ അനുവദിച്ച തടവുകാരെ ജയിലില്‍ തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവായി. ആദ്യഘട്ടത്തില്‍ അടിയന്തര പരോള്‍ ലഭിച്ചവരും ലോക്ക് ഡൗണിന് മുന്‍പ് അവധിയില്‍ പ്രവേശിച്ചതുമായ 265 തടവുകാര്‍ സെപ്റ്റംബര്‍ 30ന് ശേഷം മൂന്ന് ദിവസത്തിനകം ജയിലില്‍ പ്രവേശിക്കണം. ഓപ്പണ്‍ ജയില്‍, വനിതാ ജയില്‍ എന്നിവിടങ്ങളിലെ 589 തടവുകാര്‍ ഒക്ടോബര്‍ 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ തിരികെയെത്തണം. സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷാ ജയില്‍ എന്നിവിടങ്ങളിലെ 192 തടവുകാര്‍ ഒക്ടോബര്‍ 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ജയിലില്‍ തിരികെ പ്രവേശിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."