HOME
DETAILS
MAL
ബെല്‍ജിയം ഓപ്പണ്‍: ഇന്ത്യന്‍ ടീമിന് വെങ്കലം
backup
April 19 2019 | 20:04 PM
ആലപ്പുഴ: ഐ.ടി.ടി.എഫ് ബെല്‍ജിയം ജൂനിയര്‍ ആന്‍ഡ് കേഡറ്റ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെയും ഇറാന്റെയും മിക്‌സഡ് ടീമിന് വെങ്കലം. ഇന്ത്യയുടെ മാനുഷ് ഷാറീഗന്‍ - അല്‍ബുക്കര്‍ക്ക് സഖ്യമാണ് വെങ്കലമണിഞ്ഞത്. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഇറാന്റെ അമീന്‍ അഹ്മദിയന്‍ - റാദിന്‍ ഖയ്യാം സഖ്യത്തോടൊപ്പമാണ് ഇരുവരും മത്സരിച്ചത്. ക്വാര്‍ട്ടറില്‍ 3-2 എന്ന സ്‌കോറിന് ബെല്‍ജിയം ടീമിനെ തോല്‍പ്പിച്ച ടീം സെമിഫൈനലില്‍ 3-0ന് ജപ്പാന്‍, ന്യൂസിലന്‍ഡ് സംയുക്ത ടീമിനോട് തോറ്റു പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."