എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുടെ മരണം: ബന്ധുക്കള്‍ പരാതി നല്‍കി
കളമശ്ശേരി: കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ എം.ബി.ബി.എസ് വിദ്യാര്‍ഥിനി മരിച്ചസംഭവത്തില്‍ ബന്ധുക്കള്‍ കളമശ്ശേരി പൊലിസില്‍ പരാതി നല്‍കി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണ് പരാതി.
രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി കണ്ണൂര്‍ ശിവപുരം പടുപാലം ഐഷ മന്‍സിലില്‍ കെ.എ അബൂട്ടിയുടെയും ശരീഫയുടെയും മകള്‍ ഷംന തസ്‌ലിം (23) തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. മെഡിക്കല്‍ കോളജിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഷംന പനിയെ തുടര്‍ന്നു സഹപാഠികളോടൊപ്പം തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടോടെ മെഡിക്കല്‍ കോളജിലെ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു.
ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചു പനിക്കുള്ള കുത്തിവയ്‌പ്പെടുത്തു. തുടര്‍ന്നു നില വഷളാകുകയായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കളമശ്ശേരി സി.ഐ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൊലിസ് സര്‍ജനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇന്നലെ വൈകിട്ട് ആറോടെ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."