HOME
DETAILS

സ്വര്‍ണത്തിന് ഇ-വേ ബില്‍; പിടികൂടിയത് നികുതിയടച്ചാലും വിട്ടുകൊടുക്കില്ല

  
backup
August 15 2020 | 02:08 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87-%e0%b4%b5%e0%b5%87-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണത്തിന് ഇ വേ ബില്‍ ഏര്‍പ്പെടുത്താനും പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണം വിട്ടുകൊടുക്കേണ്ടെന്നും തീരുമാനിച്ചതായി മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
പിടികൂടിയ സ്വര്‍ണം നിലവില്‍ നികുതിയടച്ച് കൊണ്ടുപോകാം. ഇനി നികുതിയടച്ചാല്‍ സ്വര്‍ണം വിട്ടുകൊടുക്കില്ലെന്നു മാത്രമല്ല അത് പിടിച്ചെടുത്ത് സര്‍ക്കാരിന്റേതാക്കി മാറ്റുകയും ചെയ്തു. കേന്ദ്ര മാതൃകയില്‍ സ്വര്‍ണം പിടികൂടാനാവശ്യമായ വിവരം നല്‍കുന്നവര്‍ക്ക് പിടികൂടുന്ന സ്വര്‍ണത്തിന്റെ വിലയുടെ 20 ശതമാനം പാരിതോഷികമായി നല്‍കുകയും ചെയ്യും.
ഇന്നലെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് കേരളത്തില്‍ ഇ വേ ബില്‍ നടപ്പാക്കുന്നതിന് അനുമതി ലഭിച്ചത്. രാജ്യത്താകെ സ്വര്‍ണത്തിന് ഇ വേ ബില്‍ നടപ്പാക്കണമെന്ന ആവശ്യം കേരളം ഉന്നയിച്ചെങ്കിലും പല സംസ്ഥാനങ്ങളും എതിര്‍ത്തെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാത്രം ഇ വേ ബില്‍ ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യം മറ്റ് സംസ്ഥാനങ്ങള്‍ അംഗീകരിച്ചതോടെ അതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ്. ചട്ടങ്ങള്‍ തയാറാക്കി അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം അവതരിപ്പിക്കും. കള്ളക്കടത്ത് സ്വര്‍ണം പഴയ സ്വര്‍ണമെന്ന പേരില്‍ കേരളത്തില്‍ വില്‍ക്കുന്നുണ്ട്. ഈ സ്വര്‍ണത്തിന് വില്‍ക്കുന്നവര്‍ നികുതി നല്‍കേണ്ടതില്ല. വാങ്ങുന്നവര്‍ നികുതി നല്‍കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  12 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  40 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago