മയ്യിത്ത് പരിപാലന പരീക്ഷയില്‍ മലയാളിക്ക് മൂന്നാം സ്ഥാനം
മക്ക: ഈജിപ്തില്‍ നടന്ന അന്താരാഷ്ട്ര മയ്യിത്ത് പരിപാലന പരീക്ഷയില്‍ മലയാളിക്ക് മൂന്നാം സ്ഥാനം. അല്‍റയ്യാന്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന മയ്യിത്ത് പരിപാലന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുത്ത കാസര്‍കോട് സ്വദേശിയും മക്ക വിഖായ അംഗവുമായ കബീര്‍ ചേരൂരിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്.
സഊദി ഗവണ്മെന്റിന്റെ കീഴില്‍ മക്കയിലെ ഡെത്ത് ഡിപ്പാര്‍ട്മെന്റിന്റെ കീഴില്‍ സഊദിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരന് കൂടിയായ കബീറിനു ഈജിപ്തില്‍ നടന്ന മയ്യിത്ത് പരിപാലന ക്ലാസില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചിരുന്നു.
മത്സരത്തില്‍ 98 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ സഊദി പൗരന് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ മഹ്ബദിയാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം യമന്‍ പൗരനായ സ്വാലിഹ് അല്‍ മുസ്ലിഹ് (88 ശതമാനം), മൂന്നാം സ്ഥാനത്തുള്ള കബീറിന് 87.5 ശതമാനം മാര്‍ക്കാണുള്ളത്. ജോര്‍ദാന്‍, മ്യാന്മര്, ഈജിപ്ത്, യമന്‍ എന്നീ രാജ്യക്കാരാണ് യഥാക്രമം നാല് മുതല്‍ ഏഴു വരെ സ്ഥാനം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."