പ്രളയ ദുരിതാശ്വാസം: 1389 വീടുകള്‍ നിര്‍മിച്ചു- മന്ത്രി എം.എം മണി
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദുരിതബാധിതരുള്‍പ്പെടെയുള്ളവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയ കോണ്‍ഗ്രസ് കോടികള്‍ മുക്കിയപ്പോള്‍ പുനര്‍നിര്‍മാണം ഏറ്റെടുത്ത സര്‍ക്കാര്‍ ഇതുവരെ 1390 വീടുകള്‍ നിര്‍മിച്ചുനല്‍കിയെന്ന് മന്ത്രി എം.എം മണി. പ്രളയക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെയും സര്‍ക്കാരിന്റെ പുനര്‍നിര്‍മാണത്തെയും വിശദമാക്കി മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ പെട്ടെന്ന് തന്നെ വീടുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തുലക്ഷവും അനുവദിച്ചാണ് നിര്‍മാണം തുടങ്ങിയത്. 1390 വീട് പൂര്‍ത്തിയാക്കിയതിനു പുറമെ 11,448 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അറ്റകുറ്റപ്പണികള്‍ക്കായി 1272 കോടി ചെലവഴിച്ചു. സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം 539 വീടുകളും, സ്‌പോണ്‍സര്‍മാരിലൂടെ 217 എണ്ണവും ഇതിനകം നിര്‍മിച്ചു. പ്രളയത്തില്‍ 14,057 വീടാണ് പൂര്‍ണമായി തകര്‍ന്നത്. 15 ശതമാനം കേടുപറ്റിയ വീടുകള്‍ക്ക് 122 കോടി, 30 ശതമാനത്തില്‍ താഴെ 441 കോടിയും 60 ശതമാനത്തില്‍ താഴെ 379 കോടിയും 75 ശതമാനത്തില്‍ താഴെ 328 കോടിയുമാണ് ഇതുവരെ നല്‍കിയത്. ആകെ 2,66,533 വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. കൂടാതെ, 162 വീടിന്റെ പണി പൂര്‍ത്തിയായെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് താക്കോല്‍ കൈമാറാത്തതന്നെും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."