ചതിയില്‍ വീണ് യു.എ.ഇ
വാഷിങ്ടണ്‍: ഇസ്‌റാഈലും യു.എ.ഇയും നയതന്ത്ര ബന്ധം പൂര്‍ണമായും സാധാരണ നിലയിലാക്കാന്‍ ധാരണയിലെത്തിയതോടെ അറബ് ലോകം രണ്ടു ചേരിയിലായി. സഊദി, ഖത്തര്‍, കുവൈത്ത് എന്നിവ മൗനംപാലിച്ചപ്പോള്‍ ബഹ്‌റൈന്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവ യു.എ.ഇയുടെ നടപടിയെ സ്വാഗതം ചെയ്തു. ഫലസ്തീനു പുറമെ ഇറാന്‍, തുര്‍ക്കി എന്നീ അറബ് രാജ്യങ്ങള്‍ മാത്രമേ ഇതിനെ എതിര്‍ത്തിട്ടുള്ളൂ. അതേസമയം വെസ്റ്റ്ബാങ്ക് ഇസ്‌റാഈലിന്റെ ഭാഗമായി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ, കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിയില്‍ മാറ്റമില്ലയെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തോടെ കരാറിലെ ധാരണ ഇസ്‌റാഈല്‍ കാറ്റില്‍പറത്തിയിരിക്കുകയാണ്. ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്നത് നിര്‍ത്തുമെന്ന തീരുമാനമായിരുന്നു കരാറിന്റെ പ്രധാന ഗുണഫലമായി യു.എ.ഇ എടുത്തുകാട്ടിയിരുന്നത്.
യു.എ.ഇയുടെ തീരുമാനത്തെ ചരിത്രപരമായ വഴിത്തിരിവെന്ന് വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്നും പറഞ്ഞു. ട്രംപിന്റെ മധ്യസ്ഥതയില്‍ ഫോണിലൂടെയാണ് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഇസ്‌റാഈലുമായി സാധാരണ നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ആദ്യ ഗള്‍ഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമായി യു.എ.ഇ മാറി. ഈജിപ്തും ജോര്‍ദാനുമാണ് മറ്റു രണ്ടു രാജ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."