സ്വാഗതം ചെയ്ത് യൂറോപ്പും ഗള്‍ഫ് രാജ്യങ്ങളും
ലണ്ടന്‍: ഇസ്റാഈലും യു.എ.ഇയും തമ്മിലെ നയതന്ത്ര ബന്ധം പൂര്‍ണമായും സാധാരണ നിലയിലാക്കാനുള്ള തീരുമാനത്തെ ബ്രിട്ടന്, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ഇത് പലസ്തീനികളുമായി ദ്വിരാഷ്ട്ര പരിഹാരത്തിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുന്നത് നിര്‍ത്തിവയ്ക്കുമെന്ന ഇസ്റാഈലിന്റെ പ്രഖ്യാപനം ഗുണകരമായ ചുവടുവയ്പാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ ലെ ഡ്രിയാന്‍ പറഞ്ഞു.
ഈ കരാറോടെ ഇസ്റാഈലിന്റെ അധിനിവേശത്തിന് അറുതിയാവുമെങ്കില് മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ ഉപകരിക്കുമെന്നാണ് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന് സഫാദി അഭിപ്രായപ്പെട്ടത്. യു.എ.ഇയുടെ നീക്കം പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ സഹായിക്കുമെന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം ട്വീറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."